മനാമ: കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം സ്വദേശി എൻ കെ മുഹമ്മദ് നിര്യാതനായി. 63 വയസ്സായിരുന്നു. മൂന്നര പതിറ്റാണ്ടായി ബഹ്റൈൻ പ്രവാസിയായിരുന്നു. മനാമ കുഹ്ജി ഷൂസിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. ബഹ്റൈനിലെ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ പാട്ടു കൂട്ടത്തിലും അദ്ദേഹം സജീവമായിരുന്നു. മുഹമ്മദിന്റെ നിര്യാണത്തിൽ പാട്ടുകൂട്ടം അനുശോചിച്ചു.
