മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്തീൻറെ മകൻ ഹമീദ് (54) ആണ് മരിച്ചത്. സീഫ് ഡിസ്ട്രിക്ടിൽ നടന്നുപോകുേമ്പാൾ കാർ ഇടിക്കുകയായിരുന്നു. 20 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
മാതാവ്: പരേതയായ കുഞ്ഞാമി. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുറഹിമാൻ, സൂപ്പി, അബ്ദുല്ല, ഖദീജ, ബിയ്യാത്തു, ആയിഷ. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്റൈൻ ചെയ്തു വരുന്നു.