മനാമ: കൊറോണ വൈറസിൽ നിന്നും മുക്തി നേടാൻ പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന് ആലിയിൽ ബോധവത്കരണ കാമ്പയിൻ നടന്നു. വടക്കൻ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ നേതൃത്തത്തിലാണ് വാക്സിനേഷൻ പ്രചാരണം നടന്നത്. നോർത്തേൺ ഗവർണറേറ്റ് ദേശീയ വാക്സിനേഷൻ പ്രചാരണത്തെ പിന്തുണച്ച് ആരോഗ്യ മന്ത്രാലയവും ആലി ചാരിറ്റി സൊസൈറ്റിയുമായി ചേർന്നുകൊണ്ടാണ് കാമ്പയിൻ നടത്തിയത്. കോവിഡ് -19 നെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ പിന്തുണയെ വടക്കൻ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പ്രശംസിച്ചു. മുതിർന്നവർക്കും ശാരീരിക വൈകല്യമുള്ളവർക്കും പിന്തുണ നൽകി ഈ കാമ്പയിൻ ആരംഭിച്ചതിന് വടക്കൻ ഗവർണറേറ്റിന് ആലി ചാരിറ്റി സൊസൈറ്റി ചെയർമാൻ ഹസ്സൻ അൽ അലി നന്ദി പറഞ്ഞു.