മനാമ: ദാറുൽ ഈമാൻ മലയാള വിഭാഗം മനാമ ഏരിയ വനിതാവിംഗ് ഖുർആൻ പഠിതാക്കളുടെ ഓൺ ലൈൻസംഗമം സംഘടിപ്പിച്ചു.പരിപാടിയിൽ പ്രഗത്ഭപണ്ഢിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി ഖുർആൻപഠനത്തിൻ്റെ ആവശ്യകത എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പരിശുദ്ധ ഖുർആൻ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വെളിച്ചം തെളിക്കുന്ന വിളക്കാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഖുർആൻ ആഴത്തിൽ പഠിക്കുവാനുംമനസ്സിലാക്കുവാനും നിരവധിഉപാധികൾ ലഭ്യമാകുന്ന ആധുനിക സാഹചര്യത്തിൽ നാം ഓരോരുത്തരും അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മനാമഏരിയ പ്രസിഡന്റ് റഷീദ സുബൈറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വനിതാ വിഭാഗം പ്രസിഡൻ്റ്
ജമീല ഇബ്രാഹിം ആശംസഭാഷണം നടത്തി. പരിപാടിയുടെ കൺ വീനറായ നൂറ ഷൗക്കത്ത് അലി സ്വാഗതം പറയുകയും ബുഷ്റ ഹമീദ് ഖുർആനിൽ നിന്നും അവതരിപ്പിക്കുകയും ചെയ്തു. ഫിദ മൊയ്തീൻ ഗാനമാലപിച്ചു. ഫസീല ഹാരിസ് ഖുർആനിലെ കഥകൾ അവതരിപ്പിക്കുകയും മെഹ്റ മൊയ്തീൻ നന്ദി പറയുകയും ചെയ്തു.
