മനാമ: മൽകിയയിൽ പച്ചക്കറി ഷോപ്പിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ബഷീർ (50) ചേർപ്പുളശ്ശേരി ബഹ്‌റൈനിൽ നിര്യാതനായി. ഒരു മാസക്കാലമായി സിത്ര കോവിഡ് സെന്ററിൽ ചികിത്സയിലായിരുന്നു.
28 വർഷമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുകയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം സാജിതയാണ് ഭാര്യ. ഷഹന(23), ഷാഹിബ(16), ശയ്യ (10), മുഹമ്മദ് സിനാൻ (3) മക്കളാണ്. രണ്ട് സഹോദരങ്ങൾ ഉണ്ട്. ഐ സി എഫിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിൽ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മനാമ കുവൈത്ത് ഖബർ സ്ഥാനിൽ ഇന്നലെ ഖബറടക്കി.