bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയമലംഘനം; ഒരു കമ്മ്യൂണിറ്റി സെന്റർ കൂടി അടച്ചു

violation

മനാമ: കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടീം നിർദേശിച്ച  നിർബന്ധിത മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ്, എൻ‌ഡോവ്‌മെൻറ് മന്ത്രാലയം ഒരു കമ്മ്യൂണിറ്റി സെന്റർ അടച്ചു. പൊതുജനാരോഗ്യത്തിന്റെ ആവശ്യകതകൾ സംരക്ഷിക്കുന്നതിനും ആരാധനക്കെത്തുന്നവരെ സംരക്ഷിക്കുന്നതിനുമായി ക്യാപിറ്റൽ ഗവർണറേറ്റിലെ കമ്മ്യൂണിറ്റി സെന്റർ ഒരാഴ്ചത്തേക്ക് ആണ് അടച്ചത്. സെന്ററും പരിസരവും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

രാജ്യത്ത് അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവേശനം. പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നിർബന്ധിത നടപടികൾ നടപ്പാക്കുന്നത് തുടരുമെന്നും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!