മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 262 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 2,62,814 ആയി ഉയർന്നു. അതേസമയം ജൂലൈ 4ന് 24 മണിക്കൂറിനിടെ 12,186 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 140 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 88 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 1.15% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 2,252 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 77 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട 2 പേരടക്കം 1360 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 50,89,411 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 10,74,175 പേർ ഇതുവരെ ഓരോ ഡോസും 10,00,567 പേർ രണ്ട് ഡോസും 72,411പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.