മനാമ: മനാമയിലെയും മുഹറഖിലെയും മലിനജല ശൃംഖലകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികളെ കുറിച്ച് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി, നഗര ആസൂത്രണ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഖയാത്ത് മുഹറഖിലെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളോട് പറഞ്ഞു. മറ്റ് പദ്ധതികൾ നിലനിൽക്കുന്നത് കാരണം അടുത്തവർഷം അവസാനത്തോടെ സർക്കാരിൽ നിന്നും ധനസഹായം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മികച്ച പ്രവർത്തനങ്ങളാണ് ഭരണാധികാരികളുടെ നിശ്ചയദാർഢ്യത്തിൽ വിവിധ മന്ത്രാലയങ്ങൾ മുഖേന നടത്തിവരുന്നത്.