കോവിഡ് നിയന്ത്രണം: ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകൾ ഓർമ്മപ്പെടുത്തി മെഡിക്കൽ ടാസ്ക് ഫോഴ്സ്

green level

മനാമ: രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അലേർട്ട് ലെവൽ മഞ്ഞയിൽ നിന്ന് പച്ചയിലേക്ക് മാറുന്നതിന് മുമ്പ് 14 ദിവസത്തെ ശരാശരി പോസിറ്റീവ് നിരക്ക് 2 ശതമാനത്തിൽ താഴെയായിരിക്കണമെന്ന് ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സംരക്ഷണം നൽകുന്നതിനായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ചു അത്യാവശ്യ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും ടാസ്ക്ഫോഴ്സ്  അറിയിച്ചു. കൂടാതെ രോഗവ്യാപനം കുറയ്ക്കുന്നതിനും വൈറസ് ഉന്മൂലനം ചെയ്യുന്നതിനുമുള്ള എല്ലാ മുൻകരുതൽ നടപടികളും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്ക് ഫോഴ്സ്  ആവർത്തിച്ചു.

ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്ന് ജൂലൈ 2 വരെ തുടർന്ന് വന്നിരുന്ന ഭാഗിക നിയന്ത്രണങ്ങളിൽ  ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഇളവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ അലേർട്ട് ട്രാഫിക് ലെവലുകളായി തിരിച്ചാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ ലെവലിലുള്ള ഇളവുകളോടെയാണ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത്. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നിയന്ത്രണ വിധേയമായി മുന്നോട്ട് കൊണ്ടുപോകാനാണ് പുതിയ സിസ്റ്റം അവതരിപ്പിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിനൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ശരാശരി കേസുകളുടെ ശതമാനത്തെയും അടിസ്ഥാനമാക്കിയാണ് 4 വിഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഗ്രീൻ ലെവലിൽ വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

  1. ഷോപ്പുകൾ
  2. ഷോപ്പിങ്​ മാളുകൾ
  3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
  4. ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും
  5. സർക്കാർ ഓഫീസുകൾ
  6. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ
  7. വിനോദ കേന്ദ്രങ്ങൾ
  8. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം
  9. താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം
  10. റസ്​റ്റോറൻറുകൾ, ക​ഫേകൾ
  11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

  1. സിനിമ
  2. ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും
  3. ഇൻഡോർ സ്​പോർട്​സ്​

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!