bahrainvartha-official-logo
Search
Close this search box.

പഴകിയ സാധങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അധികൃതർ

New Project - 2021-07-05T182349.547

മനാമ: പഴകിയാൽ കേടുവരുന്നതായ വസ്തുക്കൾ തെരുവ് വ്യാപാരികളിൽനിന്ന് പിടിച്ചെടുത്ത് നശിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ. 1996 ലെ പൊതു റോഡ് നിയമത്തിലെ നഗര കയ്യേറ്റങ്ങൾക്കായി നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ ഉപയോഗിച്ചാണ് അത് നടപ്പാക്കേണ്ടതെന്ന് വർക്സ്, നഗര വികസന ആസൂത്രണ മന്ത്രാലയ നിയമോപദേശകൻ അബ്ദുൽ ഫത്തേഹ് അൽ സലേഹി നോർത്തേൺ മുൻസിപ്പൽ കൌൺസിൽ യോഗത്തിൽ പറഞ്ഞു. തെരുവ് കച്ചവടക്കാരിൽനിന്ന് ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനായുള്ള നിയമങ്ങളുടെ അപര്യാപ്തത കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു.

പൊതു റോഡ് അധിനിവേശവും ലംഘനങ്ങളും കൈകാര്യം ചെയ്യുന്നതിന് മൂന്ന് മുനിസിപ്പാലിറ്റികൾക്കും ക്യാപിറ്റൽ ട്രസ്റ്റി അതോറിറ്റിക്കും നിയമം ഏകീകൃത മാർഗ്ഗനിർദ്ദേശം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൗൺസിലിന്റെ സാങ്കേതിക സമിതി സംഘടിപ്പിച്ച വെർച്വൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
നോർത്തേൺ മുനിസിപ്പാലിറ്റി, ആരോഗ്യ, ആഭ്യന്തര, നഗരാസൂത്രണ മന്ത്രാലയ പ്രതിനിധികൾ, മറ്റ് കൗൺസിലുകൾ, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് എന്നിവയിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!