മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം കോവിഡ് : വെർച്വലാക്കപ്പെട്ട കുടുംബങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.കേരളത്തിലെ പ്രശസ്ത ഡോക്ടറും എഴുത്തുകാരിയുമായ ഡോക്ടർ ഷിംന അസീസ് ക്ലാസ് നയിക്കും . വനിതകൾക്കായി നടക്കുന്ന പരിപാടി ഇന്ന് വൈകിട്ട് 4.30 ന് സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33919420, 34017413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.