മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ലോകനാടക ദിനാഘോഷത്തിന്‍റെ ഭാഗമായി മാര്‍ച്ച് 28 വ്യാഴാഴ്ച മൂകാഭിനയ മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ശ്രീ ടി ജെ ഗിരീഷ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എട്ടു പേരില്‍ കുറയാത്തടീമുകള്‍ക്ക് ആയിരിക്കും പ്രവേശനം ലഭിക്കുക. വ്യക്തികളുടെ പേരിലോ സംഘടനയുടെ പേരിലോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഞ്ചു മിനുറ്റ് ആയിരിക്കും ദൈര്ഘ്യം സംഭാഷണങ്ങളോ റെക്കോര്‍ഡ് ചെയ്ത വിവരണങ്ങളോ അനുവദനീയമല്ല. സംഗീതം ഉപയോഗിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സജി കുടശ്ശനാട് , കണ്‍വീനര്‍ സ്കൂള്‍ഓഫ്ഡ്രാമ (39828223) സമാജം ഓഫീസ്(17251878) മോഹന്‍ രാജ് വൈസ് പ്രസിഡന്റ്(39234538) എന്നിവരുമായോ ബന്ധപ്പെടുക.