bahrainvartha-official-logo
Search
Close this search box.

യുഎസ് ചാർജ് ഡി അഫയേഴ്സ്മായി സ്പീക്കർ കൂടിക്കാഴ്ച നടത്തി

New Project - 2021-07-06T181930.778

മനാമ: യുഎസ് ചാർജ് ഡി അഫയേഴ്സ് എതാൻ ഗോൾഡ്രിസച്ചറുമായി  സ്പീക്കർ ഫൗസിയ ബിൻത്  അബ്ദുല്ല സൈനൽ  കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ-യുഎസ് ബന്ധത്തെയും നിരവധി മേഖലകളിൽ ഇരുവരും നടത്തുന്ന സഹകരണത്തെയും പുരോഗതിയെയും സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനാൽ പ്രശംസിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്ത പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള പാർലമെന്റിന്റെ താൽപര്യവും  സ്പീക്കർ അറിയിച്ചു. 

രാജ്യത്ത് മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിലും വലിയ പ്രവർത്തനങ്ങളാണ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിന്റെ ഫലമായാണ് യുഎസ്‌ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം തുടർച്ചയായി നാലാം വർഷവും മനുഷ്യക്കടത്ത് തടയുന്നതിൽ രാജ്യം ഒന്നാം സ്ഥാനത്ത് തുടരുന്നത്  എന്ന് സ്പീക്കർ  ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തേയും പുരോഗതിയേയും ചാർജ് ഡി അഫയേഴ്‌സ് പ്രശംസിച്ചു. ബഹ്‌റൈനിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനായി പാർലമെന്ററി മേഖലയിലെ പങ്കാളിത്തത്തിനും സഹകരണത്തിനും പിന്തുണ നൽകാനുള്ള   യുഎസ്ന്റെ താൽപര്യം അദ്ദേഹം  സ്‌പീക്കറെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!