bahrainvartha-official-logo
Search
Close this search box.

കോവിഡ് ധനസഹായം; പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

swa

മനാമ: കോവിഡ് മൂലം രക്ഷിതാക്കൾ മരണപ്പെട്ട അനാഥർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായത്തിൻ്റെ പരിതിയിൽ പ്രവാസികളുടെ മക്കളെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ.

വിദേശത്ത് ജോലി ചെയ്യവെ രക്ഷിതാക്കൾ മരണപ്പെട്ടതോടെ പല കുടുബങ്ങളും തീർത്തും പ്രയാസത്തിലാണ്. ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നവരും മക്കളുടെ തുടർ വിദ്യഭ്യാസം പ്രതിസന്ധിയിലാക്കിയവരും നിരവധിയാണ്.

മതാപിതാക്കളിൽ രണ്ട് പേരും മരണപ്പെട്ടാൽ മാത്രമെ സഹായ ധനം നൽകുകയുള്ളൂ എന്ന നിബന്ധന കേന്ദ്ര സംസ്ഥാന സർക്കാറുകൾ പിൻവലിക്കണം. കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാൾ മരണപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കാൻ സർക്കാറുകൾ തയ്യാറാകണം. കോവിഡ് മൂലം മരണപ്പെട്ടവരുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കുമ്പോൾ മരണപ്പെട്ട പ്രവാസികളുടെയും പേര് ഉൾപ്പെടുത്തണം. എങ്കിൽ മാത്രമെ സുപ്രീം കോടതിയുടെ ഇടപെടൽ മൂലം നഷ്ടപരിഹാരം ലഭ്യമാക്കാൻ തീരുമാനമായാൽ പ്രവാസികളുടെ ആശ്രിതർക്ക് കൂടി അതിൻ്റെ ഗുണഫലം ലഭ്യക്കുകയുള്ളൂ എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!