കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശൂർ സ്വ​ദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2021-07-08T224420.989

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശൂർ സ്വ​ദേശി ബഹ്​റൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂരിനടുത്ത് പാതാഴക്കാട്​ മുള്ളൻബസാർ ബീരാൻറെ മകൻ ഷഫീർ ഉണ്ണിയാമ്പത്ത്​ ആണ്​ മരിച്ചത്​.43 വയസായിരുന്നു. റിഫയിൽ അബ്ദുല്ല സെന്ററിൽ ടൈലർ ആയി ജോലി ചെയ്തു വരികയായിരുന്നു. സിത്ര കോവിഡ്​ സെൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ കോംപ്ലക്​സിലേക്ക്​ മാറ്റിയിരുന്നു. മാതാവ്: ഫാത്തിമ, ഭാര്യ: സാബിറ, മക്കൾ: അഫ്‌നിത, അഫ്നാസ്.
സഹോദരങ്ങൾ: ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്

ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്തു പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!