bahrainvartha-official-logo
Search
Close this search box.

ഡോ.​ ഷെയ്ഖ്​ ഖാലിദ്​ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്​ച നടത്തി

New Project - 2021-07-10T151154.930

മനാമ: കി​ങ്​ ഹ​മ​ദ് ഗ്ലോ​ബ​ൽ സെൻറ​ർ ഫോ​ർ പീ​സ്​​ഫു​ൾ കോ​എ​ക്​​സി​സ്​​റ്റ​ൻ​സ്​ ചെ​യ​ർ​മാ​ൻ ഡോ.​ ​ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

സ​ഹി​ഷ്​​ണു​ത, സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ, എ​ക്സി​ബി​ഷ​നു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ബ​ഹ്​​റൈ​നി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​െൻറ ച​രി​ത്രം പ​ഠി​ക്കു​ന്ന​തി​നും സെൻറ​റും എം​ബ​സി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും സൗ​ഹൃ​ദ​ത്തെ​യും ഡോ.​ ​ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ്ര​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രാ​ദേ​ശി​ക, ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ സ​ഹി​ഷ്​​ണു​ത​യു​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​െൻറ​യും മൂ​ല്യ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ക്കു​ന്നു കി​ങ്​ ഹ​മ​ദ് ഗ്ലോ​ബ​ൽ സെൻറ​റി​ന്​ അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. ര​ണ്ട് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!