bahrainvartha-official-logo
Search
Close this search box.

ഷെയ്ഖ്​ സാ​യി​ദ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മൺപാത്ര സ്​​മാ​ര​ക നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

pottery monument

മനാമ: ഷെയ്ഖ്​ സാ​യി​ദ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റൗ​ണ്ട് എ​ബൗ​ട്ടി​ൽ മ​ൺ​പാ​ത്ര സ്​​മാ​ര​ക​ത്തിൻറെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ റോ​ഡു​ക​ൾ​ക്കാ​യു​ള്ള അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹു​ദ അ​ബ്​​ദു​ല്ല ഫ​ക്രു പ​റ​ഞ്ഞു. നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​ക​ദേ​ശം 10 ദി​വ​സ​ത്തേ​ക്ക് തു​ട​രും. 83 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. സ്ട്രീ​റ്റ് 12ൽ ​പു​തി​യ ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. എ‌.​എം‌.​എ യൂ​നി​വേ​ഴ്‌​സി​റ്റി മു​ത​ൽ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ സ്ട്രീ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് വേ​ലി​ക​ൾ ത​യാ​റാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ലി​ന​ജ​ല പ​മ്പി​ങ്​ സ്​​റ്റേ​ഷൻറെ​യും മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് ശൃം​ഖ​ല​ക​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ആ​ലി, സ​ൽ​മാ​ബാ​ദ്, മ​ദീ​ന​ത്ത് സാ​യി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ റോ​ഡ്​ വ​ഴി മ​നാ​മ​യി​ലേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​യ​തി​നാ​ൽ ശൈ​ഖ്​ സാ​യി​ദ് റോ​ഡ് വി​പു​ലീ​ക​ര​ണ പ​ദ്ധ​തി നി​ർ​ണാ​യ​ക​മാ​ണ്. കൂ​ടാ​തെ, ഈ​സ ടൗ​ണി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​ത്താ​നും ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ സ്​​കൂ​ളി​നും ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​നും മു​ന്നി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ഓ​രോ ദി​ശ​യി​ലും റോ​ഡ്​ ര​ണ്ടു വ​രി​യി​ൽ​നി​ന്ന്​ മൂ​ന്നു വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ക, റൗ​ണ്ട് എ​ബൗ​ട്ടു​ക​ൾ ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളാ​ക്കി മാ​റ്റു​ക, ‘ഡി​സം​ബ​ർ 16’റോ​ഡിൻറെ​ വി​ക​സ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 23.4 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ പ​ദ്ധ​തി​ക്ക്​ ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ഡെവ​ല​പ്‌​മെൻറ്​ ഫ​ണ്ട്​ ആ​ണ്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!