bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ നിന്നുള്ള സ്പുട്നിക് വാക്സിൻ ഉത്പാദനം അടുത്തവർഷം തുടക്കത്തിൽ

sputnik production bahrain

മനാമ: റഷ്യൻ വാക്സിൻ സ്പുട്നിക് വി യുടെ ഉത്പാദനം അടുത്ത വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ആരംഭിക്കുമെന്ന് റഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അൽ സാത്തി പറഞ്ഞു. ഉത്പാദനകേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാവുകയാണെന്നും മറ്റു വാക്സിനുകളും ഇവിടെ നിന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ് കൈവശമുള്ള ആളുകൾക്ക് യാതൊരു തരത്തിലുമുള്ള പരിശോധനാ ഫലമോ നിയന്ത്രണ നടപടികളോ കൂടാതെ ഇരുരാജ്യങ്ങളിലും പ്രവേശിക്കാവുന്നതാണെന്ന് ബഹ്റൈനും റഷ്യയും ധാരണയായിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ചുള്ള ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഉടൻ തന്നെ ഒപ്പുവയ്ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!