മുഹറഖ് മലയാളി സമാജം ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

മനാമ: പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും, ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുന്നു. ജൂലായ് 16 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ സൂം പ്ലാറ്റ്‌ഫോമില്‍ കൂടിയായിരിക്കും ക്ലാസ്സ് നടക്കുന്നത്. 

പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങള്‍, ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഉളവാക്കുന്ന വ്യാകുലതകളും, മാനസിക സമ്മര്‍ദ്ദവും എന്ന വിഷയത്തെകുറിച്ച് ബഹ്‌റിനിലെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും കൗണ്‍സിലറും ആയ ഡോക്ടര്‍ ജോണ്‍ പനക്കലും, വ്യായാമത്തിന്റെ പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ് പി.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സറീന നവാസും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 36748868, 39312388.