bahrainvartha-official-logo
Search
Close this search box.

ബലികർമ്മം: തർബിയ ഇസ്ലാമിക് സൊസൈറ്റി ബഹ്‌റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയുമായി കരാർ ഒപ്പുവെച്ചു

New Project - 2021-07-12T003504.997

മനാമ: ഈദുൽ അദ്ഹയോട് അനുബന്ധിച്ച് നടക്കുന്ന ബലികർമ്മങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയും തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി കരാർ ഒപ്പുവെച്ചു. നാഷണൽ പ്രൊജക്റ്റ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഷെയ്ഖ് ആദൽ റാഷിദ് ബുസൈബ ഒപ്പുവെച്ച കരാർ പ്രകാരം ഏകദേശം 2500 ൽ പരം ആടുകളെ ബലിനൽകുമെന്ന് തർബിയ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങളും മൃഗ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശങ്ങളും തികച്ചും പാലിച്ച് കൊണ്ട് നടത്തുന്ന ബലി കർമ്മങ്ങൾക്ക് കർമ്മ നിരതരായ വളണ്ടിയർ മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്. അത് പോലെ തന്നെ മാംസ വിതരണത്തിനായി ശീതീകരിച്ച ട്രക്കുകളും മറ്റ് വാഹനങ്ങളും തയ്യാറാക്കി ബലി മാംസം കേടു കൂടാതെ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്രയും പെട്ടെന്ന്എ ത്തിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സൊസൈറ്റി സ്വീകരിച്ചിട്ടുണ്ട്.

ശരീഅ വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന ബലികർമ്മങ്ങൾ വൃത്തിയും സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളിൽ വെച്ചാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും മാനദണ്ഡനങ്ങളിൽ യാതൊരു വിധി നീക്കുപോക്കുകളും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!