മനാമ: ആരോഗ്യസ്ഥാപനങ്ങൾ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തുടർച്ചയായ പരിശോധന കാമ്പയിനുകൾ സംഘടിപ്പിച്ചു വരുകയാണെന്ന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ഈ വർഷം ഇതുവരെ 102 പരിശോധനകൾ സംഘടിപ്പിച്ചതായി അവർ പറഞ്ഞു. കോവിഡ് ടെസ്റ്റ് സാമ്പിൾ ശേഖരണ സേവനത്തിന് ലൈസൻസ് നൽകുന്ന മാനദണ്ഡങ്ങൾ നോക്കാൻ 25 പരിശോധനകൾ നടത്തി. കോവിഡ് ടെസ്റ്റ് സാമ്പിൾ ശേഖരിക്കാൻ 59 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത് . നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് ക്വാറൻറീൻ, ഐസൊലേഷൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതെന്നും സി.ഇ.ഒ പറഞ്ഞു.