bahrainvartha-official-logo
Search
Close this search box.

ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ ലെവലിൽ; ഈദ് അവധി ദിനങ്ങളിൽ ഓറഞ്ച് ലെവൽ അലേർട്ട് സ്വീകരിക്കും

green level

മനാമ: ജൂലൈ 16 മുതൽ യെല്ലോ ലെവലിൽ നിന്നും ബഹ്‌റൈൻ ഗ്രീൻ ലെവലിലേക്ക്​ മാറുമെന്ന്​ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. യെല്ലോ ലെവൽ പ്രകാരമുള്ള നിയന്ത്രങ്ങളാണ്​ നിലവിൽ നടപ്പാക്കിയിട്ടുള്ളത്​. ശരാശരി കോവിഡ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്​ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്​ചക്കിടെ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്നത്​.

ജൂലൈ 19 മുതൽ 22 വരെ അറഫ, ഈദ് അൽ-അദ്​ഹ അവധി ദിവസങ്ങളിൽ രാജ്യം ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്​ ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്​ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ്​ ഈ തീരുമാനം.

ഈദ് അൽ-അദ്​ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലേർട്ട്​ ലെവൽ ​പ്രഖ്യാപിക്കുന്നതിന്​ ജൂലൈ 23ന് ശരാശരി പോസിറ്റിവിറ്റി നിരക്ക്​ വീണ്ടും അവലോകനം ചെയ്യും. പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ ടാക്​സ്​ ഫോഴ്​സ്​ ആഹ്വാനം ചെയ്​തു.

ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:

1. ഷോപ്പുകൾ

2. ഷോപ്പിങ്​ മാളുകൾ

3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

4. ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും

5. സർക്കാർ ഓഫീസുകൾ

6. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

7. വിനോദ കേന്ദ്രങ്ങൾ

8. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

9. താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

10. റസ്​റ്റോറൻറുകൾ, ക​ഫേകൾ

11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. സിനിമ

2. ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും

3. ഇൻഡോർ സ്​പോർട്​സ്​


ഈദ് അവധി ദിനങ്ങളായ ജൂലൈ 19 മുതൽ 22 വരെ നടപ്പിലാക്കുന്ന ഓറഞ്ച്​ ലെവലിലെ നിയന്ത്രണങ്ങൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

1. വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പ​ങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. 50 പേരെ പങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം

2. ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

3. ഷോപ്പിങ്​ മാളുകൾ

4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

5. സർക്കാർ സെൻററുകൾ

6. റസ്​റ്റോറൻറുകളിലും കഫേകളിലും ഒൗട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

7. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

8. ഔട്ട്​ഡോർ സിനിമ

9. ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!