മനാമ: പ്രതിഭ ബഹ്റൈൻ മനാമ മേഖല കമ്മിറ്റിയുടെ നേതൃത്യത്തിൽ ബഹറൈൻ തൊഴിൽ നിയമങ്ങളെ കുറിച്ചും കേരള സർക്കാറിൻ്റെ പ്രവാസി അനൂകൂല്യങ്ങളെ കുറിച്ചും ക്ലാസ്സും ചർച്ചയും സംശയനിവാരണവും സംഘടിപ്പിച്ചു. Zoom വഴി സംഘടിപ്പിച്ച പരിപാടിയിൽ നൂറുക്കണക്കിന് പ്രവാസികൾ പങ്കെടുത്തു. പരിപാടിയിൽ ബഹ്റൈൻ തൊഴിൽ നിയമങ്ങളെ കുറിച്ച് ICRF ലീഗൽ മെംബർ അഡ്വ. മാധവൻ കല്ലത്ത് ക്ലാസ്സ് നയിച്ചു. തുടർന്ന് കേരള സർക്കാറിൻ്റെ പ്രവാസി ക്ഷേമനിധിയെ കുറിച്ചും, നോർക്ക കാർഡ്, പ്രവാസി ഡിവിണ്ടൻ്റ്, കെ എസ് എഫ് ഇ ചിട്ടി പദ്ധതികളെ കുറച്ചും ക്ലാസ്സും സംശയ നിവാരണവും പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ, നോർക്ക ലീഗൽ കൺസൾട്ടൻസി അഡ്വ. ശ്രീജിത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രക്ഷകർക്ക് നേരിട്ട് സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്ന പരിപാടിയിൽ നിരവധി പ്രവാസികൾ അവസരം ഉപയോഗിച്ചു. പരിപാടിക്ക് പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, ഫ്രാൻസിസ് കൈതാരത്ത്, സി വി നാരായണൻ തുടങ്ങിവർ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി അഡ്വ: ജോയ് വെട്ടിയാടൻ സ്വാഗതവും, വൈ. പ്രസിഡണ്ട് പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ പ്രസിഡണ്ട് സതീഷ്, ശശി ഉദയനൂർ, തുടങ്ങിയവർ സംബന്ധിച്ചു. പരിപാടികൾ പ്രതിഭ വൈ. പ്രസിഡണ്ട് റാം നിയന്ത്രിച്ചു.