പുതുതായി 16 രാജ്യങ്ങളെ കൂടി റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്‌റൈൻ

New Project - 2021-07-14T123620.450

മനാമ: കോവിഡ്​ പ്രതിരോധത്തിൻറെ ഭാഗമായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിൻറെ നിർദേശാനുസരണം റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ച് സിവിൽ ഏവിയേഷൻ അഫയേഴ്​സ്​. നിലവിലുള്ള 6 രാജ്യങ്ങൾക്ക് പുറമെ 16 രാജ്യങ്ങളെയാണ്​ പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്​.

മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്​സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ്​ പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്​ നേരത്തെ റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ടിരുന്നത്​.

ബഹ്​റൈൻ പൗരൻമാർക്കും ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർക്കും ​ മാത്രമാകും ഈ രാജ്യങ്ങളിൽനിന്നും​ പ്രവേശനം അനുവദിക്കുക. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്നവർ പത്ത് ദിവസത്തെ ക്വാറൻന്റീനിൽ കഴിയണമെന്നതടക്കമുള്ള വ്യവസ്ഥകൾ തുടരും. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ ഏച്ച് ആർ എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് സർവീസിന്റെ രേഖ യാത്രക്കാർ ഹാജരാക്കണം. ലീസ്​/ റെൻറ്​ എഗ്രിമെൻറ്​, ഇലക്​ട്രിസിറ്റി ബിൽ എന്നിവ താമസ രേഖയായി ഹാജരാക്കാം. ഇതില്ലാത്തവർക്ക് അംഗീകൃത ഹോട്ടൽ ബുക്കിംഗ് രേഖ കാണിച്ചാൽ മാത്രമേ ബഹ്​റൈനിലേക്ക്​ പ്രവേശനം സാധ്യമാകൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!