മനാമ: അടുത്ത അധ്യയന വർഷത്തെ പ്രീ-സെക്കൻഡറി സായാഹ്ന വിദ്യാഭ്യാസ പരിപാടികൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പുതിയ വിദ്യാർത്ഥികൾക്ക് ജൂലൈ 13 മുതൽ ഓഗസ്റ്റ് 13 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. എന്നാൽ കഴിഞ്ഞ അധ്യയന വർഷം മുതൽ സായാഹ്ന ക്ലസ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല. ഇവർക്ക് സ്വമേധയാ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.