bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഭക്ഷണ കിറ്റ് വിതരണം വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ

bks

മനാമ: ബഹ്‌റൈനിൽ ജോലി നഷ്ട്ടപെട്ടും ശമ്പളം ലഭിക്കാതെയും ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് സമാജത്തിന്റെ കൈത്താങ്ങ്. 150 ഓളം ഭക്ഷണ കിറ്റുകൾ ആണ് വിതരണത്തിനായി തയ്യാറാക്കി വച്ചിട്ടുള്ളതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ആണ് ഭക്ഷണ കിറ്റ് വിതരണം. സമാജത്തിൽ നേരിട്ടെത്തി ഭക്ഷണ കിറ്റുകൾ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 36129714 ( സഞ്ജിത്ത്‌), 32258697 (ഉണ്ണി) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!