മനാമ: ബി അവയർ ആപ്പിൽ വ്യാജ ഗ്രീൻ ഷിൽഡ് ഉണ്ടാക്കുകയോ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂന്നുവർഷം മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. കുറ്റകൃത്യത്തിൽ പങ്കാളികളാകുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ സ്വീകരിച്ച ട്രാഫിക്-ലൈറ്റ്-സിഗ്നൽ സംവിധാനത്തിന്റെ നാല് തലങ്ങളിൽ ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷാനടപടികൾ മന്ത്രാലയം സീനിയർ ഓഫീസർ ക്യാപ്റ്റൻ ഡോ.അബ്ദുള്ള നാസ്സർ അൽബുഫ്ലാസ വിശദീകരിച്ചു .