മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി, ഹെൽപ്പ് ലൈനുമായി സഹകരിച്ച് ഗുദൈബിയ, ഹൂറ, സെഗയ, സാർ യുണിറ്റുകളുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. എഴുപതോളം പേർ രക്തം ദാനം ചെയ്തു. രാവിലെ 7 ന് ആരംഭിച്ച ക്യാമ്പ് ഒരു മണി വരെ നീണ്ടു. ക്യാമ്പിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മേഖല സെക്രട്ടറി അഡ്വ.ജോയ് വെട്ടിയാടൻ, പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് സതീഷ്, വൈ.പ്രസിഡണ്ട് റാം, മഹേഷ്, ഷെറിഫ്, നൗഷാദ് പൂനൂർ തുടങ്ങി വിവിധ യുണിറ്റ് ഭാരവാഹികളും പങ്കെടുത്തു. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
