bahrainvartha-official-logo
Search
Close this search box.

ലുലു ‘ഷോപ്പ് ബിഗ്, വിൻ ബിഗ്’; അവസാന ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

-HA-0271

മനാമ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്കറ്റിൽ ഉപഭോക്താക്കൾക്കായി നടന്നുവന്നിരുന്ന ‘ഷോ​പ് ബി​ഗ്, വി​ൻ ബി​ഗ്’ പ്ര​മോ​ഷ​ൻ സീ​രീ​സിൻറെ ഏ​ഴാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​തുമായ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ് മു​ഹ​റ​ഖ്​ ലു​ലു ഹൈ​പ്പ​ർ​മാർക്കറ്റി​ൽ ന​ട​ന്നു. 400 വി​ജ​യി​ക​ളെയാണ് ന​റു​ക്കെ​ടു​പ്പി​ൽ തി​ര​ഞ്ഞെ​ടു​ത്തത്.

150 പേ​ർ​ക്ക്​ 100 ദി​നാ​റിൻറെ​യും 150 പേ​ർ​ക്ക്​ 50 ദി​നാ​റിൻറെ​യും 100 പേ​ർ​ക്ക്​ 25 ദി​നാ​റിൻറെ​യും ലു​ലു ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. വി​ജ​യി​ക​ൾ​ക്ക്​ മു​ഹ​റ​ഖ്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ക​സ്​​റ്റ​മ​ർ സ​ർ​വി​സ് കൗ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മ്മാ​ന​ങ്ങ​ൾ കൈപറ്റാവുന്നതാണ്. വിജയികളുടെ പേര് വിവരങ്ങൾ ലുലു ഹൈപ്പർമാർക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്.

മാർച്ച് 25 മുതൽ ആരംഭിച്ച ഇ​ല​ക്ട്രോ​ണി​ക് റാ​ഫി​ൾ പ്ര​മോ​ഷ​നാണ് ജൂലൈ 7 ന് പരിസമാപ്തി കുറിച്ചത്. ഓരോ ര​ണ്ടാ​ഴ്​​ച​യും ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ ഇതുവരെ ആ​കെ 2,800 വി​ജ​യി​ക​ൾ​ക്ക്​ 175,000 ദി​നാ​റിൻറെ ലു​ലു ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!