മനാമ: ലളിതമായ നടപടി ക്രമങ്ങളിലൂടെ വിദേശത്തു നിന്നും വാക്സിൻ സ്വീകരിച്ചവർക്കു വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നേടാനുള്ള അവസരമാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഇതിനായി ആദ്യം ബി അവെയർ ആപ്പിൽ ഇ-സർവിസസ് എന്ന ഐക്കണിൽ കാണുന്ന ‘Reporting issues about vaccination status’ എന്ന ലിങ്ക് തിരഞ്ഞെടുക്കണം. തുടർന്നുവരുന്ന പേജിൽ മൂന്നാമത്തെ ഓപ്ഷനായ (you took your vaccine in another country and you need to update your details) തിരഞ്ഞെടുക്കുക. അടുത്ത പേജിൽ സി.പി.ആർ നമ്പറിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുന്നതിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.
വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ
- സ്വീകരിച്ച വാക്സിൻ ബഹ്റൈനിൽ അടിയന്തര ഉപയോഗത്തിന് അനുമതി ഉള്ളതോ ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ചതോ ആയിരിക്കണം
- വിദേശത്തുനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റിലെ വിവരങ്ങളും ഐ.ഡി കാർഡിലെ വിവരങ്ങളും ഒരുപോലായിരിക്കണം
- വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം
- വിദേശത്തുനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട അതോറിറ്റിയുടെ ഔദ്യോഗിക മുദ്രയുണ്ടാകണം
- വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിയിലോ അല്ലെങ്കിൽ പരിഭാഷയും അപ്ലോഡ് ചെയ്യണം
- അപേക്ഷയോടൊപ്പം പാസ്പോർട്ടിൻറെ കോപ്പിയും അപ്ലോഡ് ചെയ്യണം.
How to apply for a vaccination certificate approval for citizens & residents vaccinated abroad?#VACCINATEANDSTAYSAFE#TeamBahrain pic.twitter.com/neOGo7Ci7g
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) July 16, 2021
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
- ഔദ്യോഗിക രേഖയിലുള്ളതിന് സമാനമായ അപേക്ഷകൻറെ പൂർണമായ പേര്
- വാക്സിൻ വിശദാംശം
- വാക്സിൻ ഉൽപാദകർ
- ലോട്ട് നമ്പർ
- ആദ്യ ഡോസ് സ്വീകരിച്ച തീയതി
- രണ്ടാം ഡോസ് എടുത്തവരാണെങ്കിൽ അത് സ്വീകരിച്ച തീയതി
- വാക്സിൻ സ്വീകരിച്ച സ്ഥലം