bahrainvartha-official-logo
Search
Close this search box.

വിപണികൾ സജ്ജം; പെരുന്നാൾ വരവേൽപിനൊരുങ്ങി ബഹ്‌റൈൻ

New Project - 2021-07-18T170036.587

മനാമ: കോവിഡ് മുൻകരുതൽ നിയന്ത്രണങ്ങളോടെ ഈ​ദുൽ അ​ദ്​​ഹ ദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ബഹ്‌റൈൻ. രാജ്യത്തെ വിപണികളിൽ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കളും ഉത്പന്നങ്ങളും യഥേഷ്ഠം ലഭ്യമാണെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമിൻ പറഞ്ഞു.

പ്രാദേശിക വിപണികളിലുൾപ്പടെ യാതൊരുവിധ ക്ഷാമവും രാജ്യത്തില്ലെന്നും ഉത്സവ കാലത്തെ വിപണികൾക്കായി എല്ലാം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 20 നാണ് രാജ്യം ഈദ് ആഘോഷിക്കുന്നത്. ജൂലൈ 19 അറഫാ ദിനം മുതൽ ജൂലൈ 22 വരെയാണ് ഈദ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്ന് വരുന്ന വെള്ളി, ശനി വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ ഒരാഴ്ച തുടർച്ചയായി അവധി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പൗരന്മാരും പ്രവാസികളും. ഈദ് അവധി ദിനങ്ങളിൽ ഓറഞ്ച് ലെവൽ അലേർട്ടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് ആഘോഷങ്ങളിൽ പങ്കു ചേരണമെന്നു അധികൃതർ നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!