ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കൃഷിവകുപ്പ് മന്ത്രി നിവഹിച്ചു 

മനാമ: ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മ്മ (കെപികെ ബി) യുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സൂം മീറ്റിങ് വഴി നിര്‍വ്വഹിച്ചു. ജൂലൈ 16 വെള്ളിയാഴ്ച വിർച്വൽ മീഡിയ പ്ലാറ്റഫോമിൽ പ്രസിഡണ്ട്‌ അനിൽ ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ വെച്ചാണ് ഉദ്‌ഘാടനം നടത്തിയത്. 

 ചലച്ചിത്ര താരങ്ങളായ അശോകൻ , തരികിട സാബു , പ്രശസ്ത പിന്നണി ഗായിക നിത്യമാമ്മൻ , പബ്ലിക് കോളേജ് ഡയറക്ടർ ആൻഡ് ഫിലിം ചേംബർ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി സജി നന്തിയാട്ട് , ഇന്ത്യയുടെ അഭിമാനം റൈഫിള്‍ വുമണ്‍ കായംകുളം സ്വദേശിനി ആതിര പിള്ള എന്നിവർ പങ്കെടുത്തു. 

ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ സോമന്‍ ബേബി, ബഹ്‌റൈന്‍ കേരളീയ സമാജം ജനറൽ സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍, തുടങ്ങിയ നിരവധി പേര് പങ്കെടുക്കുകയും ആശംസകൾ  അറിയിക്കുകയും ചെയ്തു .  

പ്രവർത്തനോത്ഘാടന ചടങ്ങിന് ജനറല്‍ സെക്രട്ടറി രാജേഷ്‌ ചേരാവള്ളി സ്വാഗതവും ജോയിന്‍ സെക്രട്ടറി ജയേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. കെ പി കെ ബി അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.