സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ജൂലൈ 25 മുതൽ അപേക്ഷിക്കാം

education

മനാമ: വരുന്ന അധ്യയന വര്ഷം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം. ജൂലൈ 25 മുതൽ ഓഗസ്റ്റ് 12 വരെയാണ് ഇതിനുള്ള സമയ പരിധി അനുവദിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്റ്റുഡന്റ്‌സ് സ്‌കൂൾ ട്രാൻസ്ഫർ സേവനം ഇ ഗവർമെന്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പൊതു വിദ്യാലയങ്ങളിലെ ഒഴിവുകളെയും ആവശ്യകതകളെയും ആശ്രയിച്ചാണ് പ്രവേശനം നടത്തുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!