മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി പെരുന്നാൾ ദിനത്തിൽ ഓൺലൈൻ ആയി ഗാന സന്ധ്യ നടത്തുന്നു. വൈകിട്ട് 4.30 ന് നടക്കുന്ന പരിപാടിയിൽ പാട്ടുകളും വിശേഷങ്ങളുമായി റാസയും ബീഗവും എത്തുന്നു. പണ്ഡിതനും വാഗ്മിയുമായ പി മുജീബുറഹ്മാൻ ഈദ് സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് 39792500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .