bahrainvartha-official-logo
Search
Close this search box.

ഷിഫ-വിമണ്‍ അക്രോസ് ‘ഹെര്‍ ഹെല്‍ത്ത്’ സൗജന്യ ആരോഗ്യ പാക്കേജിന് തുടക്കമായി

WhatsApp Image 2021-07-20 at 12.35.59 PM

മനാമ: അശണരായ വനിതകള്‍ക്കായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് വിമണ്‍ അക്രോസ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ‘ഹെര്‍ ഹെല്‍ത്ത്’ സൗജന്യ ആരോഗ്യ പദ്ധതിക്ക് വര്‍ണശബളമായ തുടക്കം. പൂര്‍ണ്ണമായും കോവിഡ് പെരുമാറ്റചട്ടം പാലിച്ച് ഷിഫയില്‍ നടന്ന ചടങ്ങില്‍ മനാമ എംപി ഡോ. സവ്‌സന്‍ കമാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി കാലത്ത് അശണരായ സ്ത്രീകള്‍ക്കു വേണ്ടി നടത്തുന്ന ഇത്തരം പദ്ധതികള്‍ സ്വാഗതാര്‍ഹമാണന്നെ് എംപി പറഞ്ഞു. കോവിഡ് ആരോഗ്യത്തെ മാത്രമല്ല, മാനസികവും സാമ്പത്തികവുമായ വ്യക്തിയുടെ നിലയെയും കോവിഡ് ആക്രമിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളുമായി എല്ലായിപ്പോഴും സഹകരിക്കാന്‍ സന്നദ്ധമാകുന്ന ഷിഫ മാനേജ്‌മെന്റിനെയും അവര്‍ പ്രശംസിച്ചു. പദ്ധതിക്ക് എല്ലാ വിധ പിന്‍തുണയും അവര്‍ വാഗ്ദാനം ചെയ്തു.

ചടങ്ങില്‍ ഷിഫ സീനിയര്‍ ഗൈനക്കോളജിസ്റ്റ് സുനിത കുമ്പള അധ്യക്ഷയായി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പിവി ചെറിയാന്‍ വിശിഷ്ടാതിഥിയായി. ഷിഫ ബഹ്‌റൈനില്‍ തുടങ്ങിയ കാലം മുതല്‍ തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് ഷിഫ കാഴ്ചവെച്ചിട്ടുള്ളതെന്നും ഡോ. ചെറിയാന്‍ പറഞ്ഞു.
ഹെര്‍ ഹെല്‍ത്ത് പാക്കേജ് കാര്‍ഡ് ഡോ. ചെറിയാന് നല്‍കിയ എംപി സസ്‌വന്‍ കമാല്‍ പ്രകാശം ചെയ്തു.
വുമണ്‍ അക്രോസിനെകുറിച്ച് അനുപമ ബിനുവും ഹെര്‍ ഹെല്‍ത്ത് പദ്ധതിയെക്കുറിച്ച് സുമിത്ര പ്രവീണും സംസാരിച്ചു. എല്ലാ മാസവും അശരണരായ നിശ്ചിത എണ്ണം വനിതകള്‍ക്ക് ഷിഫയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ഷിഫ ഡയരക്ടര്‍ ഷെബീര്‍ അലി സംബന്ധിച്ചു. ഷിഫ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ബഹ്‌റൈന്‍ ഫാര്‍മസി സിഎഫ്ഒ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ ആശംസ അറിയിച്ചു. മിറ കൃഷ്ണ അവതാരികയായി. ഡോ. ബിന്‍സി ആന്റണി സ്വാഗതവും ഷാസിയ സര്‍ഫറാസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!