ന്യുസിലാന്റിൽ കൊല്ലപ്പെട്ടവര്‍ക്കായി ബഹ്റൈനിലെങ്ങും സമസ്തയുടെ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു

Mayyith niskaram

മനാമ: സമസ്ത ബഹ്റൈന്‍റെ നേതൃത്വത്തില്‍ ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു. ന്യൂസ് ലന്‍റിലെ ഇരുമസ്ജിദുകളില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി വിശ്വാസികളെല്ലാവരും പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും നടത്തണമെന്ന ആഹ്വാനമനുസരിച്ചാണ് ബഹ്റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സദസ്സുകള്‍ നടന്നത്.

മനാമയില്‍ പ്രതിവാര സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ സദസ്സില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഉദ്ബോധന പ്രഭാഷണവും അദ്ധേഹം നിര്‍വ്വഹിച്ചു. സമസ്ത ബഹ്റൈന്‍ ഭാരവാഹികളും മദ്റസാ അദ്ധ്യാപകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!