bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 13778 പേരിൽ നടത്തിയ പരിശോധനയിൽ 113 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 87 പേർക്ക് രോഗമുക്തി

IMG_20210724_012056_463

മനാമ: ബഹ്റൈനിൽ 113 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂലൈ 23ന് 24 മണിക്കൂറിനിടെ 13778 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 59 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 47 പേർക്ക് സമ്പർക്കങ്ങളിലൂടെയും 7 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 834 ആയി. ചികിത്സയിലുള്ളവരിൽ 9 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 0.82% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം 87 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 266,123 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും സംഭവിക്കാത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1381 ആയി തുടരുകയാണ്. ആകെ 53,35,735 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 11,00,267 പേർ ഇതുവരെ ഓരോ ഡോസും 10,39,944 പേർ രണ്ട് ഡോസും 122,487 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!