bahrainvartha-official-logo
Search
Close this search box.

ഡിജിറ്റൽ സേവനങ്ങൾ ഉയർത്തിക്കാട്ടി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം

New Project - 2021-07-25T002517.299

മനാമ: ഈ വർഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 52 ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സർക്കാർ ഇതര സംഘടനകൾക്കാണ് സേവനങ്ങൾ ലഭിക്കുക. തൊഴിൽ, തൊഴിലില്ലായ്മയെ ചെറുക്കാനുള്ള ഇൻഷുറൻസ്, ഡേകെയർ ക്ലബ്ബുകൾക്ക് ലൈസൻസിംഗ്, ശാരിക വൈകല്യമുള്ളവർ തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപെടും.

ഇൻഫർമേഷൻ ആന്റ് ഇലക്ട്രോണിക് ഗവൺമെന്റ് അതോറിറ്റി മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനങ്ങൾ ആരംഭിച്ചത്. ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിനും ഗുണഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനും ഇലക്ട്രോണിക് സേവനങ്ങൾ സഹായിക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ‌ നൽ‌കുന്നതിനായി സാങ്കേതിക വികസന മേഖലയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിർബന്ധിത മുൻകരുതൽ നടപടികളുടെ ഭാഗമായി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനായുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇ-ഗവൺമെന്റ് പോർട്ടലിലൂടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും കോൾ സെന്ററുകൾ, ഇമെയിൽ ഉൾപ്പെടെ വിവിധ ചാനലുകൾ വഴി 122 സേവനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷകർക്ക് അപേക്ഷകൾ ഡൗൺലോർഡ്‌ ചെയ്യാനും പൂരിപ്പിച്ച് ഇമെയിൽ വഴി അയയ്ക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!