ബഹ്‌റൈനിൽ ഇനി ചെറിയ റോഡപകടങ്ങൾക്കും ഇൻഷുറൻസ് കമ്പനി മുഖേന പരിഹാരം കാണാനുള്ള പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ഇ​രു​ക​ക്ഷി​ക​ളും ധാ​ര​ണ​യി​ൽ എ​ത്തു​ന്ന ചെ​റി​യ റോ​ഡ​പ​ക​ട​ക്കേ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​നം ഇന്ന് ജൂ​​​​ലൈ 25 ​മുതൽ പ്രാബല്യത്തിൽ. നി​യ​മ ന​ട​പ​ടി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ പ്ര​ശ്​​ന പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​ൽ പോ​കു​ന്ന​ത്​ ഒ​ഴിവാ​ക്കാനാകും. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ട്​ ക​ക്ഷി​ക​ളും പ​ര​സ്​​പ​ര ധാ​ര​ണ​യാ​യാ​ൽ ആ​ദ്യം അ​പ​ക​ട​ത്തി​ൻറെ ഫോട്ടോ എ​ടു​ത്ത്​ വാ​ഹ​നം റോ​ഡ്​ സൈ​ഡി​ലേ​ക്ക്​ മാ​റ്റി​യി​ടു​ക​യാ​ണ്​ വേ​ണ്ട​ത്. ഇ​തു​വ​ഴി, ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

തു​ട​ർ​ന്ന്​ ‘ഇ ​ട്രാ​ഫി​ക്​’ എ​ന്ന മൊ​ബൈ​ൽ ആ​പ്​​ വ​ഴി അ​പ​ക​ട വി​വ​രം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന​യും റിപ്പോ​ർ​ട്ട്​ ചെ​യ്യാം. തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾക്ക് ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നിയാണ് മേൽനോട്ടം വഹിക്കുക.

സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​താ​ഗ​ത സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​​ൻറെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള പ്ര​ശ്​​ന പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്ക്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റിൻറെ മേ​ൽ​നോ​ട്ട​മു​ണ്ടാ​കും. എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ്​ ഇ​ത്.

അ​തേ​സ​മ​യം, ഗു​രു​ത​ര ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​നം വ​ഴി പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​രു​ക​ക്ഷി​ക​ളും പ​ര​സ്​​പ​ര​ധാ​ര​ണ​യി​ൽ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്കേ​ണ്ടി വ​രും.