മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി ‘പെരുന്നാൾ കിസ്സ’ എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം നബിയുടെ ദൈവത്തിലുള്ള അചഞ്ചല വിശ്വാസവും സമർപ്പണവുമാണ് ഓരോ ബലിപെരുന്നാളും ഓർമിപ്പിക്കുന്നത്. ഓരോരുത്തരുടെയും ജീവിതം ദൈവത്തിലേക്കുള്ള സമർപ്പണമായിരിക്കണമെന്നും അവർ ഓർമിപ്പിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ ഷാനി റിയാസ്, നജ്ദ റഫീഖ്, റുബീന ഫിറോസ്, സഈദ റഫീഖ്, ഉമ്മുസൽമ, ഷൈമില നൗഫൽ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ഫാത്തിമ വസീം കവിത, റഷീദ ബദറുദ്ധീൻ നാടൻ പാട്ട്, റഷീദ സുബൈർ കഥ, നസീമ ചരിത്രത്തിൽ നിന്ന്, സജ്‌ന, സുബൈദ മുഹമ്മദലി എന്നിവർ കുസൃതി ചോദ്യങ്ങളും അവതരിപ്പിച്ചു.
ഷദ ഷാജിയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ വനിതാ വിഭാഗം സെക്രട്ടറി നദീറ ഷാജി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സാജിദ സലീം നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ പരിപാടി നിയന്ത്രിച്ചു.
സോന സകരിയ, അമീറ, ജസീന എന്നിവർ നേതൃത്വം നൽകി.