മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു വര്‍ഷമാക്കി കൊണ്ടുള്ള ബഹ്‌റൈന്‍ സോഷ്യല്‍ മിനിസ്ട്രിയുടെ അറിയിപ്പ് 21 മാര്ച്ച് 2019 ല്‍ ഒഫീഷ്യല്‍ ഗസ്സറ്റില്‍ (ഗസറ്റ് നമ്പര്‍: 3411) പ്രസിദ്ധപ്പെടുത്തിയ വിവരം എല്ലാവരെയും അറിയിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആയതിനാല്‍ നിലവിലുള്ള ഭരണസമിതി ഒരു വര്‍ഷം കൂടി തുടരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്ത്തു.