കോവിഡ് പ്രതിരോധം: രാജ്യം കൈവരിച്ച നേട്ടത്തെ പ്രശംസിച്ച് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗം

മനാമ: ആരോഗ്യരംഗത്ത് ബഹ്‌റൈന്റെ മഹത്തായ പരിശ്രമങ്ങളെ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗം എം‌പി ഖാലിദ് ബുവാങ്‌ പ്രശംസിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ രാജ്യത്തിൻ്റെ ആരോഗ്യ മേഖല പ്രശംസ നേടിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്‌റൈനിൽ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ആരംഭിക്കുന്നത് ആരോഗ്യരംഗത്തെ രാജ്യത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുമായുള്ള രാജ്യത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയെ ഇത് പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും, പ്രധാന മന്ത്രിയും  കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈന്റെ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. വൈറസ്സിനെ ചെറുക്കാൻ രാജ്യത്തെ ജനങ്ങൾ നടത്തിയ പ്രവർത്തനങ്ങളെയും സ്വമേധയാ കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായ ബഹ്‌റൈൻ യുവാക്കളെയും അദ്ദേഹം പ്രശംസിച്ചു.