ഇന്ത്യൻ എംബസി മുഖേന ആദ്യ ഡോസ് സ്വീകരിച്ചവർക്കുള്ള ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ ജൂലൈ 31ന്​

മനാമ: രേഖകൾ ഇല്ലാത്തത് മൂലമോ മറ്റുമുള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ൽ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കു​ള്ള ര​ണ്ടാം ഡോ​സ്​ ജൂ​ലൈ 31ന്​ ​ന​ൽ​കും.

ജൂ​ൺ 18നും ​ജൂ​ലൈ മൂ​ന്നി​നും ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. സി​ത്ര മാ​ളി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​​വ​രെ​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.