bahrainvartha-official-logo
Search
Close this search box.

ആഗസ്ത് ഒന്ന് മുതൽ ബഹ്‌റൈൻ യെല്ലോ ജാഗ്രത ലെവെലിലേക്ക്

yellow

മനാമ: ആഗസ്ത് ഒന്ന് ഞായറാഴ്ച മുതൽ ബഹ്‌റൈൻ ഗ്രീൻ ലെവലിൽ നിന്ന് യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. 40 വയസിന് മുകളിൽ ഉള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതുവരെ രാജ്യം ഇനി യെല്ലോ ലെവൽ നിയന്ത്രണങ്ങളിലൂടെയാവും കടന്നുപോവുകയെന്ന് രാജ്യത്തെ കോവിഡ് സ്ഥിതിവിവരങ്ങൾ അവതരിപ്പിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രെട്ടറി വലീദ് അൽ മാനിയ പറഞ്ഞു.

യെല്ലോ അലെർട്ടിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയാണ്:

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം പ്രവേശനമുള്ളവ:

1. മാളുകൾ

2. റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ)

3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം

4. നീന്തൽ കുളങ്ങൾ

5. അമ്യൂസ്മെന്റ് പാർക്ക്‌

6. ഇവന്റുകൾ, കോൺഫറൻസുകൾ

7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം

8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ

9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)

വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

1. റീട്ടെയിൽ ഷോപ്പുകൾ

2. തനിച്ച്​ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ

3. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങൾ

4. വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ

യെല്ലോ വിഭാഗത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!