ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നാളെ

മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ ജൂലൈ 30 ന് രാവിലെ 7 മണി മുതൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്‌പിറ്റലിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി ഹെൽപ്പ് ലൈനുമായി സഹകരിച്ച് മനാമ ,സൽമാനിയ, സൂഖ്, സെൻട്രൽ മാർക്കറ്റ് യുണിറ്റുകളുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രക്തദാനത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ളവർക്ക് അഡ്വ: ജോയ് വെട്ടിയാടൻ 39175836, ശശി ഉദയനൂർ 39270050 എന്നിവരെ ബന്ധപെടാവുന്നതാണ്.