മനാമ: ബഹ്റൈനിൽ 106 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂലൈ 30ന് 24 മണിക്കൂറിനിടെ 13,110 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 33 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 60 പേർക്ക് സമ്പർക്കങ്ങളിലൂടെയും 13 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 991 ആയി. ചികിത്സയിലുള്ളവരിൽ 5 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 0.81% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം 70 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 266,705 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും സംഭവിക്കാത്തത് ആശ്വാസവാർത്തയായി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1384 ആയി തുടരുകയാണ്. ആകെ 54,33,692 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 11,07,217 പേർ ഇതുവരെ ഓരോ ഡോസും 10,52,384 പേർ രണ്ട് ഡോസും 138,001 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.