സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നൂറുമേനിയെന്ന ചരിത്ര നേട്ടവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ

മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. 646 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​രോ​ൺ ഡൊ​മി​നി​ക്​ ഡി​കോ​സ്​​റ്റ​യും ആ​ദി​ത്യ സി​ങ്ങും 99 ശ​ത​മാ​നം വീ​തം മാ​ർ​ക്ക്​ നേ​ടി സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി.

ഇ​രു​വ​രും സ​യ​ൻ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മേ​ഘ​ന ഗു​പ്​​ത (സ​യ​ൻ​സ്), റി​ധി നി​ലേ​ഷ്​​കു​മാ​ർ റാ​ത്തോ​ഡ് (കോ​മേ​ഴ്​​സ്) എ​ന്നി​വ​ർ 98.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 98 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഹ്യു​മാ​നി​റ്റീ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള ഇ​നാ​സ് മു​ഹ​മ്മ​ദ് ഷുഐ​ബ് മൂ​ന്നാം സ്ഥാ​നം നേ​ടി.

18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ1 ​ഗ്രേ​ഡും 63 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ ​ഗ്രേ​ഡും ല​ഭി​ച്ചു. 97.8 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ ല​ഭി​ച്ചു.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, അ​ക്കാ​ദ​മി​ക്​​സ്​ അം​ഗം മു​ഹ​മ്മ​ദ് ഖു​ർ​ഷീ​ദ് ആ​ലം, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളിൻറെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ​താ​യി പ്രി​ൻ​സ്​ എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​ൻറെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.