പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗ​ത്തി​ൽ ആറ് മാസത്തിനിടെ ലഭിച്ചത് 3300 പ​രാ​തി​ക​ൾ

New Project - 2021-08-01T181030.438

മനാമ: ആ​റു മാ​സ​ത്തി​നി​ടെ പൊ​തു​മ​രാ​മ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൾ സെൻറ​ർ വ​ഴി 3300 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ഉദ്യോഗസ്‌ഥർ അ​റി​യി​ച്ചു. പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക ന​മ്പ​ർ വ​ഴി​യാ​ണ്​ ഇ​ത്ര​യും കോ​ളു​ക​ൾ ല​ഭി​ച്ച​ത്. മ​റ്റ്​ വ​ഴി​ക​ളി​ലൂ​ടെ 3852 പ​രാ​തി​കൾ ലഭിച്ചിട്ടുണ്ട് . പ​രാ​തി​ക​ളി​ൽ മി​ക്ക​തും കൃ​ത്യ​സ​മ​യ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യും മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​ധി​ക പ​രാ​തി​ക​ളും ല​ഭി​ച്ച​ത്. റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​നും പു​തി​യ ബാ​രി​ക്കേ​ഡു​ക​ൾ സ്​​ഥാ​പി​ക്കാ​നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​യി​രു​ന്നു മി​ക്ക​വ​യും. മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന ചാ​ലു​ക​ൾ നി​ർ​മി​ക്കാ​നും സീ​വേ​ജ്​ വാ​ട്ട​ർ ജ​ങ്​​ഷ​നു​ക​ൾ റി​പ്പ​യ​ർ ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​റാ​ദി​ലെ 245 ​​ബ്ലോക്കിലാണ് ​കുഴി​ക​ൾ അടയ്ക്കുന്നതിനെ കുറിച്ചുള്ള കൂ​ടു​ത​ൽ പ​രാ​തി​ക​ളും ല​ഭി​ച്ച​ത്. ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്ക്​ ശേ​ഷം ഇവി​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​​കൃ​ത​ർ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!