മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളുടെ മക്കളിൽ ഈ വർഷം 10th, +2 പരീക്ഷകളില്‍ (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷം 10th , +2 പരീക്ഷകൾ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണ്. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. 15 ഓഗസ്റ്റ് 2021 ആണ് അവസാന തീയതി. അപേക്ഷ സമർപ്പിക്കാൻ https://tinyurl.com/KPAEDAWARD എന്ന ലിങ്ക് വഴി ഫോമിലൂടെ വിവരങ്ങൾ ചേർക്കുകയും, 39763026 എന്ന നമ്പറിലെക്ക് മാർക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയും ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 39125828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.