ഭാഷാ സമരത്തിലെ അർപ്പണ മനോഭാവവും ആത്മാർത്ഥതയും എപ്പോഴും മാതൃക; പി കെ ഫിറോസ്

WhatsApp Image 2021-08-02 at 5.34.17 PM

മനാമ: അറബി ഭാഷാ സമരം യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ചോദ്യം ചെയ്യപ്പെടുന്ന അസ്തിത്വം എന്ന ബാനറിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സൂം ഓൺലൈനിൽ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫിറോസ്.

അറബി ഭാഷ സമരത്തിലെ സമർപ്പണ മനോഭാവം കൈമുതലാക്കി പ്രവർത്തനരംഗത്ത് സജീവമാകാൻ ഫിറോസ് ആഹ്വാനം ചെയ്തു. അന്നുണ്ടായിരുന്ന അർപ്പണ മനോഭാവവും, ആത്മാർത്ഥതയും തിരിച്ചു പിടിക്കുക എന്നത് ഇപ്പോഴുള്ള പ്രവർത്തകരുടെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
അർപ്പണമനോഭാവവും കഠിനാധ്വാനവും നമ്മുടെ ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം ഉണർത്തി.

PK PKനിസ്വാർത്ഥരായി ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിച്ചാൽ അഭിമാനകരമായ അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്ന നിലയിലേക്കുള്ള വെല്ലുവിളികളെ അതിജീവിക്കാൻ നമുക്ക് സാധിക്കും പൊതുബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാല രാഷ്ട്രീയത്തെ അദ്ദേഹം വരച്ചു കാണിച്ചു.

മലപ്പുറം മുനിസിപ്പൽ ചെയർമാനും, യൂത്ത് ലീഗ് സംസ്ഥാന നേതാവുമായ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. 1980 ലെ ഭാഷാ സമരം അറബി ഭാഷ നില നിർത്താൻ പര്യാപ്തമയെന്നും ഇന്നും കലാലയങ്ങളിൽ ഭാഷ പഠിക്കാൻ സാധിക്കുന്നത് അന്നത്തെ പോരാട്ടത്തിന്റെ വിജയം കൊണ്ടാണെന്നും മുജീബ് കടേരി പറഞ്ഞു.

ബഹ്‌റൈൻ കെഎംസിസി ജില്ലാ പ്രസിഡന്റ്‌ ഗഫൂർ അഞ്ചച്ചവടി അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് സെക്രട്ടറി കെ പി മുസ്തഫ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ജില്ലാ ഭാര വാഹികളായ ഇക്ബാൽ താനൂർ , റിയാസ് ഓമാനൂർ , അലി അക്ബർ , നൗഷാദ് മുനീർ , മെഹ്‌റൂഫ്, ജസീർ എന്നിവർ നേതൃത്വം നൽകി. ശഹദ ഉമ്മർ ഖിറാഅത്ത് നടത്തി, ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും, വി കെ റിയാസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!